mehandi banner desktop
Chavakkad online

തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Ft

വടക്കേക്കാട്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്.

Jan oushadi

​തൃശൂർ ജില്ലയിലെ തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ദിൽഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ കുന്നംകുളം റോയൽ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടക്കേക്കാട് പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Comments are closed.