mehandi banner desktop

വികസനത്തുടർച്ചക്ക് പരിശ്രമിക്കും പ്രഥമ പരിഗണന ചിങ്ങനാത്ത് പാലം – എൻ കെ അക്ബർ

fairy tale

​ഗുരുവായൂർ: തീപ്പാറുന്ന പോരാട്ടത്തിനൊടുവിൽ ഗുരുവായൂർ മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. അക്ബർ. ഉജ്ജ്വലമായ മതേതര സ്വഭാവം ഒരിക്കൽ കൂടി ഉയർത്തിപ്പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും സ്ഥാനമില്ലെന്ന് ഈ വിജയം തെളിയിക്കുന്നു. വർഗീയ ശക്തികളെ തള്ളിക്കളഞ്ഞ് എൽ.ഡി.എഫിനെ നെഞ്ചേറ്റിയ ജനതയുടെ വിജയമാണിതെന്നും എൻ.കെ അക്ബർ പറഞ്ഞു.

planet fashion

വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും മാറിമറിഞ്ഞ മുന്നേറ്റങ്ങൾക്കൊടുവിൽ 1,998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൻ.കെ. അക്ബർ വിജയിച്ചത്. ഇതോടെ രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂരിൽ നിന്നും എംഎൽഎ ആയി നിയമസഭയിലേക്ക് എത്തുന്നത്.

രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ മണ്ഡലത്തിൽ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. ആദ്യ റൗണ്ടിൽ എൻ.കെ. അക്ബർ മുന്നിലായിരുന്നു.

എന്നാൽ പിന്നീട് യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് കനത്ത ലീഡ് ഉയർത്തിക്കൊണ്ട് അക്ബറിനെ പിന്നിലാക്കി. പത്താം റൗണ്ട് വരെ റഷീദ്  ശക്തമായ ലീഡ് നിലനിർത്തിയിരുന്നു. പതിനൊന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ മത്സരത്തിന്റെ ചിത്രം മാറി. സി.എച്ച്. റഷീദിന്റെ ലീഡ് വെറും 11 വോട്ടായി ചുരുങ്ങി. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ  എൻ.കെ. അക്ബർ വിജയം ഉറപ്പിച്ചു. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇക്കുറി നിലനിർത്താൻ എൻ.കെ. അക്ബറിന് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

ഗുരുവായൂർ, ചാവക്കാട്, എങ്ങണ്ടിയൂർ മേഖലയിൽ നിന്നും എൽ ഡി എഫി ന് ലഭിച്ച ലീഡ് മറികടക്കാൻ മാത്രം ഭൂരിപക്ഷം കടപ്പുറം, പുന്നയൂർ മേഖലകളിൽ നിന്നും യു ഡി എഫിന് ലഭിച്ചില്ല. ലീഗ് കോട്ടയായ കടപ്പുറം മേഖലയിലെ വോട്ട് എണ്ണികഴിഞ്ഞപ്പോൾ എൻ കെ അക്ബർ മുന്നിട്ടു നിന്നതോടെ യു ഡി എഫി ന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.

ചാവക്കാട്, ഗുരുവായൂർ മേഖലയിൽ പ്രതീക്ഷിച്ചത്ര വോട്ട് എൽ ഡി എഫിന് ലഭിച്ചില്ലെങ്കിലും എങ്ങണ്ടിയൂർ എൽ ഡി എഫി നെ തുണച്ചു.

വികസനത്തുടർച്ചക്ക് പരിശ്രമിക്കുമെന്നും പ്രഥമ പരിഗണന ചിങ്ങനാത്ത് പാലം നിർമ്മാണത്തിനായിരിക്കുമെന്നും എൻ കെ അക്ബർ പറഞ്ഞു. മത്സ്യതെഴിലാളികളുടെ പ്രശ്നങ്ങൾക്കും പട്ടയ വിതരണത്തിനും മുൻഗണന നൽകുമെന്നും  അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് എൽ ഡി എഫിന്റെ ഭൂരിപക്ഷത്തിൽ വൻഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഇത് മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണെന്ന് യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദ് പറഞ്ഞു.

ഗുരുവായൂർ നിയോജകമണ്ഡലം വോട്ടിങ് നില

എൻ കെ അക്ബർ (LDF) 66069സി എച്ച് റഷീദ് (UDF) 64071ബി ഗോപാലകൃഷ്‌ണൻ (NDA) 28947കെ വി അബ്ദുൾനാസർ (sdpi) 1610പോളി ഗുരുവായൂർ (AAP) 466സി ആർ ഉണ്ണികൃഷ്ണൻ (suci) 218നോട്ട 658ആകെ പോൾ ചെയ്ത വോട്ട് 159684

Comments are closed.