mehandi banner desktop

എടക്കഴിയൂരിൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

fairy tale

ചാവക്കാട്: എടക്കഴിയൂർ അതിർത്തി മഹ്ലറ പള്ളിക്ക് സമീപം ദേശീയപാത 66 ൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. പാലപ്പെട്ടി സ്വദേശിനി തെക്കേപ്പുറത്ത് ഷാനവാസ് ഭാര്യ മുംതാസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതു മണിയോടെയാണ് അപകടം. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ഫോർച്ചുണർ കാറിന് പിറകിൽ ചാവക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. മുംതാസിന്റെ മകൻ മകൻ ശാൽബിൻ (18)ആണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. സ്‌കൂട്ടറിന് പുറകിൽ യാത്ര ചെയ്തിരുന്ന മുംതാസിന് തലക്ക് ഗുരുതരമായ പരീക്കേറ്റിരുന്നു.

planet fashion

പരീക്കേറ്റവരെ ഉടൻ തന്നെ കെൻസ് ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ ശാൽബിൻ ചികിത്സയിലാണ്.

Comments are closed.