mehandi banner desktop
Chavakkad online

ടീൻ ഇന്ത്യ എടക്കഴിയൂർ കൗമാരക്കാർക്ക് ടീൻ ലാബ് സംഘടിപ്പിച്ചു

Ft

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ  ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് അണ്ടത്തോട്, റഹീസ് ബാലുശ്ശേരി, ഖദീജ മുഹമ്മദാലി എന്നിവർ കുട്ടികളുമായി സംവദിച്ചു.   

Jan oushadi

റസിയ കുഞ്ഞുമുഹമ്മദ്, ഫാത്തിമ അസീസ്, ലുബ്‌ന, ഖദീജ, സാദിക്ക് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സനീറ സമദ്, ഫസീല ഫാസിൽ, ജസീല എന്നിവർ നേതൃത്വം നൽകി. ഏരിയ കോഡിനേറ്റർ സാദിഖ് തറയിൽ സ്വാഗതവും ഖദീജ മുഹമ്മദാലി സമാപനവും നിർവഹിച്ചു.

Comments are closed.