
ചാവക്കാട് : ദേശീയപാത 66-ൽ പൊന്നാനി ആനപ്പടി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചാവക്കാട് എടപ്പുള്ളി നാലകത്ത് കാരക്കാട് അബൂബക്കറിന്റെ മകനുമായ മുഹമ്മദ് ആദിൽ (22) ആണ് മരിച്ചത്.

ചാവക്കാട് – പൊന്നാനി ആറുവരിപ്പാതയിൽ പൊന്നാനി ആനപ്പടി പാലത്തിനും പള്ളപ്രം പാലത്തിനും ഇടയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ആദിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.