mehandi banner desktop
Chavakkad online

ഇന്ധന വിലവർദ്ധന: ഗുരുവായൂരിൽ കോൺഗ്രസ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

Ft

ഗുരുവായൂർ :  അനുദിനം ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കിഴക്കെനട പെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.എസ്.സൂരജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിക്ഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. ആർ. രവികുമാർ, ഓ.കെ.ആർ മണികണ്ഠൻ, ബഷീർ പൂക്കോട്, കെ.പി.ഉദയൻ, ശശി വാറണാട്ട്, റെയ്മണ്ട് മാസ്റ്റർ, വി.കെ.സുജിത്, വി.എസ് നവനീത്,  ബാലൻ വാറണാട്ട്, ലാസർ മാസ്റ്റർ, സ്റ്റീഫൻ ജോസ്, ഹരി എം വാര്യർ, ശശി വല്ലാശ്ശേരി, എ .കെ. ഷൈമിൽ, പ്രദീഷ് ഓടാട്ട് എന്നിവർ പ്രസംഗിച്ചു. പ്രിയാ രാജേന്ദ്രൻ,  ബിന്ദു നാരായണൻ, സുഷാ ബാബു,  വി. കെ. മഹിജ, ചന്ദ്ര രാമകൃഷ്ണൻ, പോഷക സംഘടന നേതാക്കളായ കെ.കെ രജ്ജിത്ത്, ഗോപി മനയത്ത്, ബാബു ആലത്തി എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.