mehandi banner desktop

വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആദരവ്

fairy tale

​ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ ആദരവ്. ഏറ്റവും കൂടുതൽ പാമ്പുകളെ, പ്രത്യേകിച്ച് അതീവ അപകടകാരികളായ അണലികളെ, ജനവാസ മേഖലകളിൽ നിന്ന് സുരക്ഷിതമായി പിടി കൂടുകയും അവയെ എരുമപ്പെട്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്ത വന്യജീവി സംരക്ഷണ മികവിനാണ് പ്രധാനമായും ഈ അംഗീകാരം.  കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട  സന്തോഷത്തിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.

planet fashion

​എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) വി.ജെ. ഗീവർ ചടങ്ങിൽ വെച്ച് ഉപഹാരം സമർപ്പിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇത്തരം സന്നദ്ധപ്രവർത്തകർ നൽകുന്ന പങ്ക് വലുതാണെന്നും, ജനപ്രതിനിധി എന്ന നിലയിലുള്ള പുതിയ ദൗത്യം ജനസേവന രംഗത്ത് കൂടുതൽ കരുത്താകുമെന്നും അദ്ദേഹം ആശംസിച്ചു.

​ചടങ്ങിൽ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) യു.എസ്. സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. നിധിഷ്, കെ.വി. ധനേഷ് (ഗ്രേഡ്) എന്നിവർ സംബന്ധിച്ചു. കൂടാതെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ. ഗണേഷ് കുമാർ, സി.ആർ. ജിബിൻ, കെ.കെ. മഹേഷ് കുമാർ, സി.ആർ. രഞ്ജിത്ത്, എൻ. റൈജോ ജോയ്, എം.എസ്. ശ്രീജിഷ, കെ.വി. വൈശാഖ് എന്നിവരും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് സി.ആർ. രഞ്ജിത്ത്, ഫോറസ്റ്റ് വാച്ചർ പി.എം. കുഞ്ഞുമോൻ, റെസ്ക്യൂ വാച്ചർ എം.എച്ച്. അഷ്റഫ്, ഫോറസ്റ്റ് ഡ്രൈവർ വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

Comments are closed.