mehandi banner desktop

പുന്നയൂർകുളം സാഹിത്യസമിതിയുടെ വായന പുരസ്‌കാരം ചേലക്കര പി. സി. രാഹുലിന് സമർപ്പിച്ചു

fairy tale

പുന്നയൂർകുളം: വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുന്നയൂർകുളം സാഹിത്യസമിതി ഏർപ്പെടുത്തിയ അഞ്ചാമത് വായന പുരസ്‌കാരം ചേലക്കര പി. സി. രാഹുലിന് സമ്മാനിച്ചു. കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ പി. എൻ. ഗോപീകൃഷ്ണൻ പുരസ്‌കാരം സമർപ്പിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും പി. എൻ. ഗോപീകൃഷ്ണൻ നിർവഹിച്ചു. സാഹിത്യസമിതി പ്രസിഡന്റ് ഉമ്മർ അറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, പഞ്ചായത്ത്‌ മെമ്പർ അനിത ധർമ്മൻ, സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പി. ഗോപാലൻ, വന്നേരി സ്കൂൾ മാനേജർ രമണി അശോകൻ, ബാഹു ലേയൻ താമരശ്ശേരി, ഡെറിപോൾ, ഷാജൻ വാഴപ്പുള്ളി, എന്നിവർ പ്രസംഗിച്ചു. പുരസ്‌ക്കാര ജേതാവ് രാഹുൽ മറുപടി പറഞ്ഞു,ആനപ്പുഴ പണ്ഡിറ്റ് കറുപ്പൻ സ്മാരകവായനശാല യുടെ കവിതക്കുള്ള പുരസ്‌ക്കാരം ലഭിച്ച സമിതി സെക്രട്ടറി ഡെറി പോളി നേയും, കവി ഗോപി കൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.

planet fashion

Comments are closed.