ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക് – ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

ചേറ്റുവ: ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് (വെള്ളി) രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാൻ, കാർ, ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ബൈക്ക് യാത്രികനായ മുല്ലശേരി താണവീഥി സ്വദേശിക്ക് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Comments are closed.