mehandi banner desktop
Chavakkad online

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഡോ. പി സെയ്തു മുഹമ്മദിനെ ആദരിച്ചു

fairy tale

ഒരുമനയൂർ : ദേശീയ ഡോക്ടർസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്ലാമിക്‌ വി.എച്ച്.എസ്.എസ്. സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാങ് പ്രദേശത്തെ മുതിർന്ന ഡോക്ടറായ ഡോ. പി. സെയ്തു മുഹമ്മദിനെ ആദരിച്ചു.​ചടങ്ങിൽ ആധുനിക കാലഘട്ടത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. “നല്ലൊരു ജോലി നേടിയെടുക്കുക, സ്വന്തം ആരോഗ്യം സംരക്ഷിക്കുക, ഒപ്പം സമൂഹത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക” എന്ന വിലപ്പെട്ട സന്ദേശമാണ് ഡോക്ടർ വിദ്യാർത്ഥികൾക്ക് കൈമാറിയത്.​പി.ടി.എ പ്രസിഡന്റ്‌ നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ പി.കെ. ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതീഷ് കുമാർ സ്വാഗതം ആശംസിച്ചു.​എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി, അധ്യാപകരായ ദൃശ്യ, ബ്ലെസി, ചിന്നു എന്നിവരും എൻ.എസ്.എസ് വോളന്റീർമാരും പരിപാടികൾക്ക് നേതൃത്വം നൽകി. വോളന്റീർമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി

planet fashion

Comments are closed.