
ദുബായ് : ഹൃദയാഘാതം മാട്ടുമ്മൽ സ്വദേശി ദുബായിൽ നിര്യാതനായി. മാട്ടുമ്മൽ പരേതനായ പോന്നരാശ്ശേരി ഭാസ്കരൻ മകൻ ബാബു (51) വാണ് ദുബായിലെ സോനാപൂരിൽ വെച്ച് മരിച്ചത്. ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് മടങ്ങുന്ന വഴി ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബസ്സിൽ വച്ചുതന്നെ മരണം സംഭവിക്കുകയും ചെയ്തു. സംസ്കാര കർമ്മം ഗുരുവായൂർ തമ്പുരാൻ പടിയിലെ വീട്ടിൽ ബുധനാഴ്ച്ച രാവിലെ 8 മണിക്ക്. മാതാവ് : യശോധ. ഭാര്യ : അനു. മകൻ : അഭിജിത്. സഹോദരങ്ങൾ : സിദ്ധാർഥൻ, രത്ന, മിനി, ഷീബ, ഷിബു.



Comments are closed.