mehandi banner desktop
Chavakkad online

കാണാതായ യുവാവിൻ്റെ മൃതദേഹം പൊക്കാഞ്ചേരി പുഴയിൽ കണ്ടെത്തി

Ft

വാടാനപ്പള്ളി: കാണാതായ യുവാവിൻ്റെ മൃതദേഹം പൊക്കാഞ്ചേരി പുഴയിൽ കണ്ടെത്തി. പൊക്കാഞ്ചേരി സ്വദേശി കാര്യാട്ട് ഏകലവ്യൻ്റെ മകൻ അജയ്കൃഷ്ണൻ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അജയ്കൃഷ്ണനെ കാണാതായത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചെത്തിയപ്പോൾ അജയകൃഷ്ണൻ വീട്ടിൽ നിന്നും മുങ്ങിയതാണെന്ന് പറയുന്നു.

Jan oushadi

വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: ജ്യോതി. സഹോദരങ്ങൾ: അനയ് കൃഷ്ണ, അഭയ്കൃഷ്ണ.

Comments are closed.