
പാവറട്ടി: പാവറട്ടി കുണ്ടുകടവ് റോഡിൽ മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊന്നു. കുണ്ടുകടവ് റോഡ് സ്വദേശിയായ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (71) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ മാനസിക വെല്ലുവിളി നേരിടുന്ന ബെൻഹറിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു.

യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ബെൻഹർ അമ്മയെ വെട്ടിയതെന്നാണ് പ്രാഥമിക വിവരം. വെട്ടുകത്തികൊണ്ട് തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.



Comments are closed.