mehandi banner desktop
Chavakkad online

ചേറ്റുവയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Ft

ചേറ്റുവ: ദേശീയപാത 66-ൽ ചേറ്റുവ ചുള്ളിപ്പടിയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനിയായ കാൽനടയാത്രക്കാരി മരിച്ചു. മേഖലയിൽ ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശിനി സുശീല (55) ആണ് മരിച്ചത്.

Jan oushadi

​തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചുള്ളിപ്പടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുശീലയെ കർണാടക രജിസ്ട്രേഷനിലുള്ള കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.