സംസ്ഥാനതല ‘ലിംഗോ ഫ്രാങ്ക’ ഇംഗ്ലീഷ് ഫെസ്റ്റ്: ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിന് സെക്കന്റ് റണ്ണർഅപ് കിരീടം

ചാവക്കാട്: പെരുമ്പിലാവ് അൻസാർ സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ‘ലിംഗോ ഫ്രാങ്ക 2026’ ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനവുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ സെക്കന്റ് റണ്ണർഅപ് ട്രോഫി സ്വന്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം പ്രമുഖ സ്കൂളുകൾ മാറ്റുരച്ച മത്സരങ്ങളിലാണ് നാഷണൽ ഹുദ സ്കൂളിലെ വിദ്യാർത്ഥികൾ ഈ അഭിമാനനേട്ടം കൈവരിച്ചത്.ഫെസ്റ്റിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. ഭാഷാ പ്രാവീണ്യത്തിലും ആശയവിനിമയ ശേഷിയിലും മികവ് തെളിയിച്ചുകൊണ്ടായിരുന്നു ഇവരുടെ മുന്നേറ്റം.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി സ്കൂൾ നടപ്പിലാക്കുന്ന സമഗ്ര പാഠ്യപദ്ധതികൾക്കുള്ള വലിയൊരു അംഗീകാരവും നാഷണൽ ഹുദ സ്കൂളിന്റെ നാൾവഴികളിൽ ഒരു പുതിയ നാഴികക്കല്ലുമാണ് ഈ വിജയമെന്ന് അധികൃതർ വ്യക്തമാക്കി. മത്സരങ്ങളിൽ പങ്കെടുത്തു വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റും പിടിഎയും അഭിനന്ദിച്ചു




Comments are closed.