mehandi banner desktop
Chavakkad online

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം

Ft

ചാവക്കാട്: ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Jan oushadi

ചാവക്കാട് നഗരം ചുറ്റി സഞ്ചരിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി റക്കീബ് തറയിൽ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി.ആർ. ഹനീഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ സ്വാഗതം ആശംസിച്ചു. പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡന്റ് പി.കെ അക്ബർ, ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപടി എന്നിവർ സംസാരിച്ചു.

നേതാക്കളായ പി.എച്ച്. റസാഖ്, സുഹൈൽ ഒരുമനയൂർ, കെ.വി. അലിഖാൻ, മുംതാസ് കരീം, ശിഹാബ് ഒരുമനയൂർ, സുബ്രഹ്മണ്യൻ, സുബൈറ റസാഖ്, നദീറ കെ മുഹമ്മദ്, എ. ആർ. റസാഖ്, മുസ്തഫ പഞ്ചവടി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.