കടപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നാക്കാരൻ ബീരാൻ നിര്യാതനായി

കടപ്പുറം: അഞ്ചങ്ങാടി സ്വദേശി മുസ്ലിം ലീഗ് നേതാവും കടപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പൊന്നാക്കാരൻ ബീരാൻ (77) നിര്യാതനായി. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : പെങ്കു. മക്കൾ : ഫസൽ, ഫൈസൽ, ഫായിസ. മരുമക്കൾ : അബ്ദുസലാം, സജ്ന, ഉനൈസത്. ഖബറടക്കം ചൊവ്വാഴ്ച അഞ്ചങ്ങാടി ജുമാഅത് പള്ളി ഖബർസ്ഥാനിൽ.




Comments are closed.