mehandi banner desktop
Chavakkad online

ചാവക്കാട് ഓവുങ്ങലിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

Ft

ചാവക്കാട്: ഓവുങ്ങലിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആഷിക്ക് (36, ജോണീസ് ബസ് കണ്ടക്ടർ), മകൻ ഷഹീം (13), തൊട്ടാപ്പ് സ്വദേശി ഷിനാഫ് (40) എന്നിവർക്കാണ് പരിക്കേറ്റത്.

Jan oushadi

​ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക്‌ വരികയായിരുന്ന കാഞ്ഞാണി – ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ‘വഴിനടയ്ക്കൽ’ എന്ന സ്വകാര്യ ബസ്സ്‌ എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റവരെ ആദ്യം ചാവക്കാട്ടെ ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Comments are closed.