mehandi new

ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു

fairy tale

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ എന്നിവരോടൊപ്പമാണ് രവീന്ദ്രൻ ഞായറാഴ്ച രാവിലെ കുളക്കരയിലെത്തിയത്. കുളിക്കാനിറങ്ങിയ അർജുൻ ചണ്ടിയിൽ അകപ്പെട്ട് മുങ്ങിയതോടെ ആദിത്യൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആദിത്യനും മുങ്ങുകയായിരുന്നു. ഇരുവരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രവിയും മുങ്ങി. ഇതേ ക്ഷേത്രത്തിൽ ജീവനക്കാരനായ കുട്ടികളുടെ പിതാവ് വിജയകുമാർ സമയമേറെയായിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് കുളക്കരയിലെത്തിയപ്പോഴാണ് ഇവർ മുങ്ങിത്താഴുന്നത് കണ്ടത്. കുട്ടികളെ കരക്കെത്തിച്ചപ്പോഴാണ് രവീന്ദ്രനും മുങ്ങിയിട്ടുണ്ടെന്ന് മനസിലായത്. വിജയകുമാറും ഓടിയെത്തിയ നാട്ടുകാരും ചേർന്ന് രവിയെ  ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

planet fashion

ഭാര്യ: രാധ. മക്കൾ: രമ്യ (റൂറൽ ബാങ്ക് ഡയറക്ടർ), രതീഷ് (ഗുരുവായൂർ ദേവസ്വം ): മരുമകൻ: വിജയകുമാർ അകമ്പടി (തിരുവെങ്കിടം ക്ഷേത്രം ക്ലർക്ക്).

Macare 25 mar

Comments are closed.