mehandi new

നാടു നീങ്ങുന്ന നാട്ടുഭാഷകൾ ചർച്ചചെയ്ത് ഒരുകൂട്ടം ഒത്തുകൂടി

fairy tale

കടപ്പുറം : വായനാ മാസാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചർച്ച സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്. നാട് നീങ്ങുന്ന നാട്ടുഭാഷകൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മേഖലയിലെ എഴുത്തുകാർ, കവികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ഒത്തുചേർന്നു. കടപ്പുറം പ്രദേശത്തിന്റെ തനതു നാട്ടുഭാഷകളും പ്രാദേശിക നാട്ടുഭാഷകളുടെയും വായ് മൊഴികൾ എന്നിവ പുതു തലമുറക്ക് കൗതുകമായി. 

ചർച്ച ഗിന്നസ് സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളുടേയും കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിച്ച  ഹോം ലൈബ്രറി മത്സരത്തിൻ്റെയും  സമ്മാനങ്ങൾ വിതരണം ചെയ്തു. കവി  അഹമ്മദ് മുഈനുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഹസീന താജുദ്ധീൻ, വി പി മൻസൂർ അലി, മെമ്പർമാരായ എ വി അബ്ദുൽ ഗഫൂർ, മുഹമ്മദ് നാസിഫ്, സുനിത പ്രസാദ്, കോ ഓർഡിനേറ്റർ ടി ആർ ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ സ്വാഗതവും ലൈബ്രറിയൻ ദിലീപ് കുമാർ നന്ദിയും പറഞ്ഞു

planet fashion

Comments are closed.