mehandi new

കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങിയ ചാവക്കാട് സ്വദേശയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു

fairy tale

എടക്കഴിയൂർ : കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽ പെട്ട് യുവാവ് മരിച്ചു. എടക്കഴിയൂർ  അമ്പലത്ത് വീട്ടിൽ അലിയുടെയും തിരുവത്ര താഴത്ത് പരേതനായ മുഹമ്മദ് മകൾ ബീവിയുടെയും മകനായ അഫ്സൽ (20)  ആണ്  മരിച്ചത്.

planet fashion

കാറ്ററിംഗ് ജോലിക്ക് കഴിഞ്ഞ ദിവസം കണ്ണൂരിൽ പോയതായിരുന്നു. ഇന്നലെ (ശനി) വൈകീട്ട് ജോലി കഴിഞ്ഞ് സുഹൃത്തു ക്കളായ 4 പേരും കൂടി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാൻ ഇറങ്ങി. ഇതിനിടയിൽ അഫ്സലിന് അപസ്മാരം വരികയും  കടലിൽ തളർന്നു വീണ് തിരമാലയിൽ അകപ്പെടുകയുമായിരുന്നു. തിരയിൽ പെട്ട അഫ്സലിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തി കണ്ണൂർ ജില്ല ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കബറടക്കം പോസ്റ്റുമോർട്ടനടപടികൾ പൂർത്തീകരിച്ച് ഇന്ന് രാത്രി.

Jan oushadi muthuvatur

Comments are closed.