mehandi new

വടക്കേകാട് സ്വദേശിയായ യുവാവ് ദുബായ് കടലില്‍ മുങ്ങി മരിച്ചു

fairy tale

planet fashion

ദുബായ് : വടക്കേകാട് സ്വദേശിയായ യുവാവ് ദുബായി കടലില്‍ മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കര്‍ മകന്‍ എമില്‍ (23) ആണ് മരിച്ചത്.

ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍ പെരുന്നാള്‍ പ്രമാണിച്ചു കോര്‍ഫുക്കാനിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിയതായിരുന്നു.
ബന്ധുക്കളില്‍ ചിലരുമൊത്ത് ഇന്ന് രാവിലെ കോര്‍ഫുക്കാനില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.
കടലിൽ കാണാതായ എമിലിനെ കുറച്ചു നേരത്തെ തെരച്ചലിനു ശേഷമാണ് കണ്ടെത്താനായത്.
എട്ടുമാസം മുമ്പാണ് എമില്‍ ജോലി ആവശ്യാര്‍ത്ഥം ദുബായില്‍ എത്തിയത്.

മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു വന്ന് മറവു ചെയ്യും.
മാതാവ് : ഷാഫിജ. സഹോദരങ്ങൾ : ഹെല്‍മിന്‍, ഹെബ.

Macare health second

Comments are closed.