mehandi new

സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

കാഞ്ഞാണി: സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് സ്വദേശി മാമമ്പറക്കാരൻ സുധീഷിന്റെ ഭാര്യ രാഗി (35)യെയാണ് ഞായറാഴ്ച രാവിലെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

planet fashion

നാട്ടികയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൃതദേഹം കരക്ക് കയറ്റി. അന്തിക്കാട് പൊലിസ് സ്ഥലത്തെത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ച് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് വയസുകാരി ശ്രാവന്തി ഏക മകളാണ്. ഗൾഫിൽ സെയിൽസ് മേനായി ജോലി ചെയ്യുന്ന ഭർത്താവ് ലിവിന് നാട്ടിലെത്തി കഴിഞ്ഞ ദിവസമാണ് തിരികെ പോയത്. കരുവന്നൂർ സ്വദേശി.തളിയക്കാട്ടു പറമ്പിൽ ദിവാകരന്റെയും ഇന്ദിരയുടെയും മകളാണ് മരണപെട്ട രാഗി.

Pharmacy wanted Chavakkad

Comments are closed.