mehandi new

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക – സൂചനാ സമരവുമായി കോൺഗ്രസ്സ്

fairy tale

പുന്നയൂർക്കുളം:  അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക എന്ന ആവശ്യമുന്നയിച്ച്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, പരിശോധന സമയം ആറുമണി വരെ തുടരുക, മുഴുവൻ ദിവസവും ലാബ് പ്രവർത്തനം ഉറപ്പ് വരുത്തുക, അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നീ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ അണ്ടത്തോട് മേഖല നടത്തിയ സൂചന സമരത്തിന്റെ ഉദ്ഘാടനം മുൻ മണ്ഡലം പ്രസിഡന്റ് എൻ ആർ ഗഫൂർ നിർവ്വഹിച്ചു. 

planet fashion

ദിവസവും നൂറുകണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ദിവസങ്ങളായി ഒരു ഡോക്ടർ മാത്രമാണ് സേവനം ചെയ്യുന്നത്. പകർച്ച വ്യാധി ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികൾ മതിയായ ചികിത്സയും മരുന്നും ഇല്ലാതെ ദുരിതത്തിലാണെന്ന് സമര നേതാക്കൾ പറഞ്ഞു.  ഒ പി സമയം വൈകുന്നേരം ആറ് മണി വരെ ഉണ്ടായിരുന്നത്  ദിവസങ്ങളായി ഉച്ചക്ക് ഒരു മണിയോടെ അവസാനിപ്പിച്ചുകൊണ്ട് ജീവനക്കാർ പോകുന്നത് ജനങ്ങളെ  പ്രയാസപ്പെടുത്തുന്നു. ആവശ്യത്തിന് മരുന്നോ കൃത്യമായി ലാബോ പ്രവർത്തിക്കുന്നില്ല.  ഇതുമൂലം പ്രദേശത്തെ സാധാരണക്കാർ  ദുരിതത്തിലാണ്.

ബ്ലോക്ക്‌ സെക്രട്ടറി കെ.എം ഷാഹിദ് അധ്യക്ഷത വഹിച്ചു. റാഫി മാലിക്കുളം സ്വാഗതവും മുസ്തഫ സി യു നന്ദിയും രേഖപ്പെടുത്തി. ഹക്കീം സി എം,  അനസ് എ എച്ച്, ഷഫീക് എം എം, ഷെകീർ ഹുസൈൻ കെ സി, അലി സി എസ്, , ഹക്കീം പി എം, മുജീബ് റഹ്മാൻ കെ സി, റഫീഖ് സി എം, ഫായിസ് എം എം, റംഷാദ് കെസുബൈർ, മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.