mehandi new

ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ അറസ്റ്റുചെയ്തു

fairy tale

ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. രണ്ടാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടി കടയില്‍ പഞ്ചസാര വാങ്ങിക്കാന്‍ വന്നപ്പോഴാണ് ഗഫൂര്‍ കുട്ടിയെ കടയ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയി ലൈംഗീകമായി ഉപദ്രവിച്ചത്. പേടിച്ചകുട്ടി വീട്ടില്‍ ചെന്ന് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ഇയാളെ ചാവക്കാട് കോടതി റിമാന്റ് ചെയ്തു ജയിലിലേക്കയച്ചു. ജൂനിയര്‍ എസ് ഐ കെ കെ രാജേഷ്‌കുമാര്‍ , സീനിയര്‍ സി പി ഒ അസീസ്, സിപിഒ ജിമ്പിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Fish ad

Comments are closed.