mehandi new

ഇനോവ കാര്‍ കണ്ടയിനര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്

ചാവക്കാട്: മണത്തല ജുമാമസ്ജിദിനു സമീപം ദേശീയപാത 17ല്‍ ഇനോവ കാര്‍ കണ്ടയിനര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കാസര്‍കോട് കാഞ്ഞങ്ങാട് വലിയേറ്റില്‍ രാജേഷ് ബേബി (42), അമ്മ സിസിലി ബേബി (68), ബന്ധുക്കളായ ഇഴാറത്ത് ജോമോന്‍…

ഷരീഫ് (48)

ചാവക്കാട്: ബേബി റോഡ് തെരുവത്ത് കൊപ്ര പരേതനായ ബുഹാരിയുടെ മകന്‍ ഷരീഫ് (48) നിര്യാതനായി. സ്വകാര്യ ട്യൂട്ടോറിയല്‍ കോളേജ് അധ്യപകനായിരുന്നു. ഭാര്യ: ഷെഹിദ. മക്കള്‍: തന്‍സീര്‍, തന്‍ഹ.

ചാവക്കാട് നഗരത്തില്‍ അടിമുടി ഗതാഗത പരിഷ്‌ക്കരണം – നടപ്പിലാക്കുന്നത് ഏഴുമുതല്‍

ചാവക്കാട്: ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ സപ്തംബര്‍ ഏഴ് മുതല്‍ ചാവക്കാട് നഗരത്തില്‍ ഗതാഗത ക്രമീകരണം നടത്താന്‍ തീരുമാനം. നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കുതിനായി ട്രാഫിക് ക്രമീകരണ സമിതി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച…

വധശ്രമക്കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 10,500 രൂപ പിഴയും

ചാവക്കാട്: മാരകായുധങ്ങളുമായി അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 10500 രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി കളപ്പുരക്കല്‍ വീട്ടില്‍ ഉണ്ണി എ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അസി. സെഷന്‍സ് ജഡ്ജി…

പോലീസിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റില്‍

ചാവക്കാട്: പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് പള്ളിവിഞ്ഞാലില്‍ യൂനസി(31)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ.രമേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് തങ്ങള്‍പടിയില്‍ വെച്ച്…

സുവിതം ഫൗണ്ടേഷന്‍ കാരുണ്യസംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനായായ സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍, ഇരിങ്ങപ്പുറം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കാരുണ്യസംഗമം സംഘടിപ്പിച്ചു. മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ…

ഉണ്ണികൃഷ്ണന്‍(57)

ഗുരുവായൂര്‍: മറ്റം കിഴക്കെ ആളൂര്‍ പാറമേല്‍ പരേതനായ നാരായണന്‍ എഴുത്തച്ഛന്‍റെ മകന്‍ ഉണ്ണികൃഷ്ണന്‍ (57) ഡല്‍ഹിയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രുഗ്മിണി. മക്കള്‍: അരുണ്‍, ഐശ്വര്യ.

കുഞ്ഞിമോള്‍ (90)

ചാവക്കാട്: മുതുവട്ടൂര്‍ പരേതനായ അറക്കല്‍ അബുവിന്‍റെ ഭാര്യ കുഞ്ഞിമോള്‍ (90) നിര്യാതയായി.മക്കള്‍: ശംസുദ്ധീന്‍ ( ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ സെക്രട്ടറി), ആമിനകുട്ടി, ജമാലുദ്ദീന്‍, സെഫിയ, സെയ്തു മോന്‍, വഹീദ, ഹാഷിം, പരേതനായ ഖാദര്‍മോന്‍.…

ഖത്തര്‍ കെ എം സി സിയുടെ മംഗല്ല്യ സദസ്സില്‍ ആറു വധൂവരന്മാര്‍ അനുഗ്രഹീതരായി

ചാവക്കാട് : ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയാജകമണ്ഡലം കമ്മിറ്റി ഒരുമനയൂര്‍ സാബില്‍ പാലസില്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ ആറു വധൂവരന്മാര്‍ അനുഗ്രഹീതരായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം…

ഗുരുവായൂര്‍ ഫ്ലാറ്റിലെ തീപിടുത്തം വയോധികയും മരിച്ചു

ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്‌ളാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിലെ വയോധികയും മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്സ്മെന്‍റ്സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര മുടവന്‍ മുഗള്‍…