
തിരുവത്ര : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടി വിജയിച്ച ടി എ സാജിത സലാമിനെ തിരുവത്ര കിഴക്കൻ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.

മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ ജോ സെക്രട്ടറി അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ സാജിതയുടെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. അമീർ ഹംസ, വാർഡ് പ്രസിഡന്റ് പി.പി ഷാഹു, എം.എസ് സ്വാലിഹ്, എം എസ് എഫ് മണ്ഡലം ട്രഷറർ ടി എ സബാഹ്, ടി.എം റഷീദ്, ടി.എച് ബക്കർ, മുബഷിർ, പി.എസ് സുലൈമാൻ എന്നിവർ സംബന്ധിച്ചു.

Comments are closed.