mehandi banner desktop
Chavakkad online
Browsing Category

education

സ്‌കൂളുകളിൽ വായനാദിനം ആചരിച്ചു

മന്ദലാംകുന്ന്: ഗവ.ഫിഷറിസ് യു.പി. സ്കൂളിൽ വായന ദിനം പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ.

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വായനമാസാചരണത്തിനു തുടക്കം

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശനം നല്‍കി.

വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് – പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് ഓവുങ്ങൽ ചാവക്കാട് കൾച്ചർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി

തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂൾ ഹൈടെക് ആകുന്നു : ഒരു കോടി രൂപ അനുവദിച്ചു

ചാവക്കാട് : ഒമ്പത് പതിറ്റാണ്ടിലധികം പഴക്കം ചെന്ന തിരുവത്ര കുഞ്ചേരി ഗവൺമെന്റ് എൽപി സ്കൂള്‍ ഹൈടെക് ആകുന്നു. സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കില-കിഫ് ബി

സർക്കാർ സൗജന്യ പി എസ് സി കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണം

ചാവക്കാട് : സർക്കാർ നടത്തുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണമെന്ന് എം എസ് എസ് ചാവക്കാട് മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മണലൂർ, ഗുരുവായൂർ മണ്ഡലത്തിൽ നിലവിൽ എവിടെയും സർക്കാർ കോച്ചിംഗ് സെൻ്ററുകൾ ഇല്ലാത്ത

അടച്ചുപൂട്ടൽ – പാലയൂർ എ യു പി സ്കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും

ചാവക്കാട് : കഴിഞ്ഞ വർഷം അടച്ചു പൂട്ടേണ്ടി വന്ന പാലയൂർ എ യു പി സ്‌കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും. തെക്കൻ പാലയൂർ വാർഡ് 13ഇൽ 1935 ഇൽ സ്ഥാപിതമായ എ എം എൽ പി (കുന്ദംപുള്ളി സ്കൂൾ ) സ്കൂളാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ. അധ്യാപകരും

അംഗൻവാടി പ്രവേശനോത്സവം നടന്നു

മന്ദലാംകുന്ന് : അംഗൻവാടി പ്രവേശനോത്സവ ദിനമായ മെയ് മുപ്പതിന് പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ്‌ മന്ദലാംകുന്ന് നാൽപ്പത്തിയേഴാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന്

ഡിജിറ്റൽ, എയർകണ്ടീഷൻ സൗകര്യങ്ങളോടെ നവീകരിച്ച എടക്കഴിയൂർ ഗവ എൽ പി സ്കൂൾ മെയ് 31 ന് നാടിന്…

ചാവക്കാട് : ഡിജിറ്റൽ, എയർകണ്ടീഷൻ സൗകര്യങ്ങളോടെ നവീകരിച്ച എടക്കഴിയൂർ ഗവ. എൽ. പി.സ്കൂൾ മെയ് 31 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 31 ചൊവ്വാഴ്ച വൈകിട്ട് നാലിന് നവീകരിച്ച സ്കൂളിന്റെ ഉദ്ഘാടനം എൻ. കെ.

മന്ദലാംകുന്ന് സ്‌കൂളിൽ ജീവിത നൈപുണ്യ ത്രിദിന ക്യാമ്പ് തുടങ്ങി

പുന്നയൂർ: മന്ദലാംകുന്ന് ഗവ:ഫിഷറീസ് യൂ.പി സ്‌കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ത്രിദിന ക്യാമ്പ് ജീവിത നൈപുണ്യ (life skill ) ക്രാഫ്റ്റ് 22 ന്റെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ നിർവ്വഹിച്ചു. ജീവിത

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

മുതുവട്ടൂർ: മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2020, 2021 വർഷങ്ങളിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ അഹ് ലം അബ്ദുൾ അസീസിനേയും