mehandi banner desktop
Chavakkad online
Browsing Category

General

സത്യസന്ധതക്ക് മാതൃകയായി അന്നമ്മ

ഗുരുവായൂര്‍ : റോഡില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ ലഭിക്കാന്‍ അവസരമൊരുക്കി നഗരസഭയിലെ ശുചീകരണ തൊഴിലാളി മാതൃകയായി. പാലുവായ് സ്വദേശിനി ചാലിശേരി വീട്ടില്‍ അന്നമ്മക്കാണ് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ഇവര്‍ ഇത് നഗരസഭ ചെയര്‍പേഴ്‌സന്‍…

മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മന്ദലാംകുന്ന് : ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, സ്റ്റാന്റിംഗ്…

ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള പോലീസ് ചോദ്യാവലി കെട്ടിട ഉടമകള്‍ പൂരിപ്പിച്ച് നല്‍കണം

ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളികളേയും അവരെ പാര്‍പ്പിക്കുന്നവരേയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആരായുന്ന ചോദ്യാവലി പോലീസ് പുറത്തിറക്കി. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് പോലീസ് സ്‌റ്റേഷന്‍…

റോഡുകളുടെ ശോചീയാവസ്ഥ – കോണ്ഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂര്‍: വാട്ടര്‍ അതോറിറ്റി തകര്‍ത്ത റോഡുകളുടെ ശോചീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും കൗണ്‍സിലര്‍മാരും പി.ഡബ്ലു.ഡി ഓഫിസിലെത്തി പ്രതിഷേധിച്ചു. കലക്ടറും നഗരസഭ ചെയര്‍പേഴ്‌സണും നല്‍കിയ നിര്‍ദേശങ്ങള്‍ളൊന്നും വാട്ടര്‍ അതോറിറ്റി…

അഴിമതി ആരോപണം ഗുരുവായൂര്‍ ക്ഷേത്രത്തെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം :ദേവസ്വം ഭരണസമിതി

ഗുരുവായൂര്‍: ക്ഷേത്രത്തേയും ദര്‍ശനത്തിനെത്തുന്ന ഭക്തരേയും അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ദേവസ്വത്തിനെതിരായ അഴിമതി ആരോപണങ്ങളെന്ന് ദേവസ്വം ഭരണ സമിതി. ഈ ആരോപണങ്ങളെ നേരിടാന്‍ ഹൈന്ദവ സമൂഹം രംഗത്തിറങ്ങണമെന്ന് ഭരണ സമിതി ആഹ്വാനം ചെയ്തു. ഭരണ…

ഗുരുവായൂര്‍ നഗര വികസനം : ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും

ഗുരുവായൂര്‍: നഗരസഭയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നഗരസഭ പരിധിയിലെ എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി എന്നിവരോടൊപ്പമാണ് നഗരസഭാ…

ശബരിമല തിരക്കിനു മുന്‍പായി ഗുരുവായൂരില്‍ വണ്‍വേ ഏര്‍പെടുത്താന്‍ തീരുമാനം

ഗുരുവായൂര്‍ : ഔട്ടര്‍-ഇന്നര്‍റിംഗ് റോഡുകളില്‍ ശബരിമല സീസണ് മുമ്പായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ആര്‍.ടി. ഒ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.…

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം : ജോഫി ചൊവ്വന്നൂരിനും കെ.ജി സുകുമാരനും പുരസ്‌കാരം

ഗുരുവായൂര്‍ : നഗരസഭ വൈസ് ചെയര്‍മാനായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം മുന്‍ നിയമസഭ…

ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി

എടക്കഴിയൂര്‍ : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളില്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ഡോ. അബ്ദുല്‍ ഹക്കീം റാലി ഉദ്ഘാടനം ചെയ്തു. ഷാജു ബാസ്റ്റിന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.…

ചരമം

ഗുരുവായൂര്‍: മുതുവട്ടൂര്‍ മുസ്ലീംവീട്ടില്‍ നെടുംപറമ്പില്‍ പരേതനായ അബു ഭാര്യ ഖദീജ (72) നിര്യാതയായി. ഖബറടക്കം നടത്തി. മക്കള്‍: പരേതനായ സലിം, ഫഹദ്, ഫൈസല്‍, സുഹ്‌റ, സീനത്ത്.