mehandi banner desktop
Chavakkad online
Browsing Category

General

സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിച്ചു

ഗുരുവായൂര്‍: സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിക്കല്‍, സെമിനാര്‍, പഠനോപകരണവിതരണം മുതലായ പരിപാടികള്‍ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. അസി. പോലീസ് കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ള, നഗരസഭ…

ചരമം

ചാവക്കാട്: ഇരട്ടപ്പുഴ ഉണ്ണിക്കേരന്‍ വേലായുധന്‍ (80) നിര്യാതനായി. ശവസംസ്‌കാരം ഇന്ന് കാലത്ത് 9 ന് വീട്ടുവളപ്പില്‍. ഭാര്യ: വസുമതി. മക്കള്‍: ഉണ്ണികൃഷ്ണന്‍, അംബിക, ഉഷ, മനോജ്, വിനോദ്, സുനില്‍കുമാര്‍, അനില്‍. മരുമക്കള്‍: ചന്ദ്രന്‍, സുഭാഷ്,…

എന്‍ വി മധു – കെ എ എന്‍ ടി എസ് സംസ്ഥാന പ്രസിഡണ്ട്

ചാവക്കാട്: ചാവക്കാട് മടെക്കടവ് സ്വദേശി എന്‍ വി മധുവിനെ കേരള എയ്ഡഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ചാവക്കാട് എം ആര്‍ രാമന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീനിയര്‍ ഗ്രേഡ് ക്ലാര്‍ക്കാണ് മധു.

വ്രതം കര്‍മ്മങ്ങളുടെ സമാഹാരം – റഹ്മത്തുള്ള ഖാസിമി

ചാവക്കാട്: വ്രതം കര്‍മ്മങ്ങളുടെ സമാഹാരമാണന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുള്ള ഖാസിമി. ചാവക്കാട് ഖുര്‍ആന്‍സ്റ്റഡീസെന്റര്‍ സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണത്തില്‍ ചാവക്കാട് വ്യാപാരിഹാളില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. വ്രതം…

തട്ടകത്തിന്റെ കഥാകാരന് കണ്ടാണശ്ശേരിയില്‍ സ്മാരകം

ഗുരുവായൂര്‍ : തട്ടകത്തിന്റെ കഥാകാരന്‍ കോവിലന്റെ നാമധേയത്തില്‍ കണ്ടാണശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണോദ്ഘാടനം, കേരള ടൂറിസം-സഹകരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക…

നായര്‍സമാജം പൊതുയോഗം

ഗുരുവായൂര്‍ : റെയില്‍വേ വികസനകത്തിന്റെ ഭാഗമായി തിരുവെങ്കിടം, ഇരിങ്ങപ്പുറം പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ റെയില്‍വേയും നഗരസഭയും തയ്യാറാകണമെന്ന് തിരുവെങ്കിടം നായര്‍സമാജം പൊതുയോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ്…

മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചു

ചാവക്കാട് : മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച്  പുലിവാല് പിടിച്ചു. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരിയാണ് പാമ്പിനെ പിടിച്ച് ത്രിശങ്കുവിലായത്. വീട്ടുമുറ്റത്ത് കണ്ട രണ്ടു മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാരുടെ ഉപദേശം അവഗണിച്ച്…

റംസാന്‍ പ്രഭാഷണം ആരംഭിച്ചു

ചാവക്കാട്:  ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡീ സെന്ററിന്റെ റംസാന്‍ പ്രഭാഷണം ആരംഭിച്ചു.  ബഷീര്‍ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  ജനറല്‍ കണ്‍വീനര്‍ ടി കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. തെക്കരകത്ത് കരീം ഹാജി, സത്താര്‍ ദാരിമി,…

തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ – തൊഴിയൂര്‍ മേഖലയില്‍ തട്ടിപ്പ്

ഗുരുവായൂര്‍: തവണകളായി പണമടച്ചാല്‍ വീട്ടുസാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തൊഴിയൂര്‍ മേഖലയില്‍ തട്ടിപ്പ്. ആദ്യ ഗഡു പണം അടച്ചാല്‍ ഗൃഹോപകരണങ്ങള്‍ എത്തിക്കാമെന്നും ശേഷിക്കുന്ന തുക തവണകളായി നല്‍കിയാല്‍ മതിയെന്നുമാണ് പറഞ്ഞിരുന്നത്. വെള്ളിയാഴ്ച…

കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭം – ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കിയില്ല

ചാവക്കാട്: കടല്‍ ക്ഷോഭത്തില്‍ കടപ്പുറം പഞ്ചായത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. കടപ്പുറം പഞ്ചായത്തില്‍ ബ്ളാങ്ങാട് മുതല്‍ മുനക്കക്കടവ് വരേയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം…