mehandi new

നവകേരള സദസ്സ് – കൂട്ടയോട്ടത്തിനിടെ കൂട്ടയടി ചാവക്കാട് ബീച്ചിലും ഓവുങ്ങലിലും സംഘട്ടനം

fairy tale

ചാവക്കാട് : നവകേരള യാത്രയുടെ പ്രചാരണാർത്ഥം ഗുരുവായൂരിൽ നിന്നും ബ്ലാങ്ങാട് ബീച്ചിലേക്ക് നടത്തിയ കൂട്ടയോട്ടത്തിൽ രണ്ടിടത്ത് സംഘട്ടനം. ചാവക്കാട് ഓവുങ്ങലും, ബ്ലാങ്ങാട് ബീച്ചിലുമാണ് സംഘട്ടനം നടന്നത്. രണ്ടിടത്തും നടന്ന അടിയിൽ പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുതുവട്ടൂർ ചാവക്കാട് റൂട്ടിൽ ഓവുങ്ങൽ വെച്ചാണ് ആദ്യ അടി. ഇവിടെ റോഡ് പണി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചിരിന്നു. റോഡ് പണിയുടെ സാധന സാമഗ്രികളുമായി പോകുന്ന ടോറസിനെ മറികടക്കാൻ ശ്രമിച്ച ട്രാവലർ കൂട്ടയോട്ടത്തിന് മുന്നിലേക്കാണ് വന്നത് തുടർന്ന് ട്രാവലർ ഡ്രൈവറുമായുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചു.  എറണാകുളം രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന മഹിളാ കോൺഗ്രസ്സ് പ്രവർത്തകരാണ് ട്രാവലറിൽ സഞ്ചരിച്ചിരുന്നത്.  ട്രാവലർ ഡ്രൈവർ വിഘ്‌നേശ്വർ (28), മഹിളാ കോൺഗ്രസ്സ് നേതാവ് മഞ്ജു കൃഷ്ണൻ (50) എന്നിവരെ ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളുടെ കൈപിടിച്ച് തിരിച്ചെന്നും സംഭവം ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞെന്നും വാഹനത്തിലുണ്ടായിരുന്ന സ്ത്രീകൾ ചാവക്കാട്ഓൺലൈൻ ലേഖകനോട് പറഞ്ഞു. ഗുരുവായൂർ എ സി പി, ഗുരുവായൂർ എം എൽ എ എന്നിവർ നയിച്ച കൂട്ടയോട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചതായി നവകേരള സദസ്സ് പ്രചരണ കമ്മിറ്റി ചെയർമാൻ കെ കെ മുബാറക് ചാവക്കാട് പോലീസിൽ പരാതി നൽകി.

കൂട്ടയോട്ടം ബ്ലാങ്ങാട് ബീച്ചിൽ  സമാപിച്ചതിനു ശേഷമാണു രണ്ടാമത്തെ അടി. കൂട്ടയോട്ടം കഴിഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകർ പരിസരത്തുള്ള ഹോട്ടലിൽ കയറുകയും അവിടെ പൊറോട്ട വാങ്ങിക്കാനെത്തിയ യുവാവുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ബ്ലാങ്ങാട് ബീച്ച് സ്വദേശി ചാലിൽ നൗഫൽ ( 28 )നാണ്  മർദ്ദനമേറ്റത്.   മർദ്ധനമേറ്റ യുവാവിനെ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പറയുന്നു. കഴിഞ്ഞ ഓണാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ നടന്ന പരിപാടികൾക്കിടെ  കോൺഗ്രസ്സ് പ്രവർത്തകനായ നൗഫലുമായി ചില പ്രശ്നങ്ങൾ  നിലനിന്നിരുന്നതായി പറയുന്നു. 

തലക്ക് സാരമായ പരിക്കേറ്റ നൗഫലിനെ aചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. 

Royal footwear

Comments are closed.