mehandi new

ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണം – അഞ്ചങ്ങാടിയിലെ ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടി

fairy tale

കടപ്പുറം : കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ഹൃഹനാഥൻ മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ചങ്ങാടിയിലെ ഹോട്ടൽ അടച്ചുപൂട്ടി.
ഹോട്ടൽ സി 5 ആണ് ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി താത്കാലികമായി പൂട്ടി സീൽ ചെയ്തത്.

planet fashion

ഭക്ഷ്യ വിഷബാധയേറ്റവർ ഈ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിച്ച ചില്ലി ചിക്കൻ കഴിച്ചിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും തുടർ നടപടികളും. ഇവിടെ നിന്നും ഫുഡ് സാമ്പിൾ ശേഖരിച്ചു. മുൻകരുതൽ നടപടി എന്ന നിലയിലാണ് ഹോട്ടൽ തത്കാലികമായി അടച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കടപ്പുറം പഞ്ചായത്ത്‌ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ സെബി വർഗീസ്, ചാവക്കാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ അരുൺ, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ സുപ്ര രാജൻ, എൻ കെ ബിനോയ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്.
മക്കളായ പ്രവീൺ (22), സംഗീത (16) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

ചൊവ്വാഴ്ച്ച രാത്രി കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് പറയുന്നു. വയറിളക്കവും ഛർദിയും കണ്ടതിനെ തുടർന്ന് പ്രകാശനെയും മക്കളെയും ഇന്നലെ ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കാണിച്ച് മരുന്ന് വാങ്ങിച്ച് വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.
ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് പ്രകാശന്റെ കുടുംബം.
ഇന്ന് രാവിലെ പ്രകാശന്റെ നില ഗുരുതരമായതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭക്ഷ്യ വിശബാധയേറ്റ് അവശരായ പ്രവീൺ, സംഗീത എന്നിവർക്ക് ഗുരുതരമായ നിലയിൽ നിർജലീകരണം സംഭവിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ രജനി ഇവരോടൊപ്പം ചൊവ്വാഴ്ച രാത്രിയിൽ ഭക്ഷണം കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷ്യ വിഷബാധയുടെ പ്രശ്നങ്ങൾ ഒന്നും ഇല്ല.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.