mehandi new

മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പ് വരുത്തും – എൻ കെ അക്ബർ

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഡിജിറ്റൽ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ, ടി വി തുടങ്ങിയവ മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പ് വരുത്താൻ എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു.

planet fashion

നഗരസഭ ചെയർമാന്മാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ, ഡി ഇ ഒ, എ ഇ ഒ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർക്കുകയും, വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് നഗരസഭകൾക്കും പഞ്ചായത്തിനും കൈമാറുകയും കൃത്യമായ പരിശോധന നടത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മൂന്നു ദിവസത്തിനകം ഡിജിറ്റൽ പഠനോപകരണങ്ങൾ ആവശ്യമായ വിദ്യാർത്ഥികളുടെ ലിസ്റ്റ് പൂർണ്ണമാക്കണമെന്നും എം എൽ എ നിർദേശം നൽകി.

സാമൂഹ്യ സാംസ്കാരിക സംഘടനകൾ, യുവജന സംഘടനകൾ, പ്രവാസികൾ , സന്നദ്ധ സംഘടനകൾ തുടങ്ങി സഹായ മനസ്ക്കരായ മുഴുവൻ പേരെയും ഉൾപ്പെടുത്തി മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം ഉറപ്പുവരുത്തുമെന്ന് എം എൽ എ എൻ കെ അക്ബർ അറിയിച്ചു.

Ma care dec ad

Comments are closed.