നനഞ്ഞു കിടക്കുന്ന ട്രാക്കുകളിൽ നാളെ തീ പാറും – ചാവക്കാട് ഉപജില്ലാ കായികോത്സവ ദീപശിഖാ പ്രയാണം നടത്തി

ചാവക്കാട് : നാളെ മുതൽ ആരംഭിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി. ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം ഗുരുവായൂർ ശ്രീകൃഷ്ണാ സ്കൂൾ ഗ്രൗണ്ടിൽ അവസാനിച്ചു.
ഗുരുവായൂർ എസ് എച്ച് ഒ പ്രേമാനന്ദൻ സി ദീപശിഖ തെളിയിച്ച് വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ചാവക്കാട് എ ഇ ഒ രവീന്ദ്രൻ കെ, ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സീന പി, ഹെഡ് മിസ്ട്രസ് ലിജ സി പി, പി ടി എ വൈസ് പ്രസിഡന്റ് ഹൈദ്രോസ്, വികസന സമിതി കൺവീനർ ശ്രീവത്സൻ, എച്ച് എം ഫോറം സെക്രട്ടറി ഡി സാജി, ചാവക്കാട് സബ്ജില്ലാ സ്പോർട്സ് ഗെയിംസ് സെക്രട്ടറി ഷാജി നിഴൽ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ തുടങ്ങിയവർ സന്നിഹിതരായി.


സ്റ്റേറ്റ് മീറ്റ് റെക്കോർഡ് ജേതാവ് ശ്രീകൃഷ്ണ സ്കൂൾ എട്ടാം ക്ലാസ് അന്നമോൾ ബിജു, പ്ലസ്റ്റു വിദ്യാർത്ഥി ശ്രീശ്യാം എന്നിവർ ദീപശിഖയേന്തി. ചാവക്കാട് എം ആർ ആർ എം, ചാവക്കാട് ഹൈസ്‌കൂൾ, മമ്മിയൂർ എൽ എഫ് ഹൈസ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറു കണക്കിന് കായിക മത്സരാർത്ഥികൾ റാലിയിൽ അണിനിരന്നു. മുതുവട്ടൂരിൽ നിന്നും ഗുരുവായൂർ പടിഞ്ഞാറെ നടയിലൂടെ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ പ്രയാണം സമാപിച്ചു. ശ്രീകൃഷ്ണ സ്കൂൾ പ്രിൻസിപ്പലും കായികോത്സവം ജനറൽ കൺവീനറുമായ ടി എം ലത, ഹെ ഡ് മാസ്റ്റർ കെ വി ശശിധരൻ, പി ടി എ പ്രസിഡന്റ് കെ ബി ഷിബു എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി.
കായികോത്സവം നാളെ രാവിലെ പത്തുമണിക്ക് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. 4000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന കായികോത്സവം 26, 27, 29 30 തിയതികളിലായാണ് നടക്കുന്നത്. നാളെ രാവിലെ എട്ടു മണി മുതൽ ട്രാക്കുകൾ ഉണരും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.