mehandi new

ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

fairy tale

ഗുരുവായൂർ : ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. സമീപ പ്രദേശത്തുള്ള സി സി  കേമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത പ്രതികളെ വിയ്യൂർ ഡിറ്റക്ഷൻ സെന്ററിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇന്ന് ഉച്ചക്ക് ശേഷം ആര്യാഭട്ട കോളേജിൽ തെളിവെടുപ്പിനായി കൊണ്ടുവരും. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഗുരുവായൂർ ടെംപിൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ആര്യാഭട്ടാ കോളേജ് പ്രിൻസിപ്പിൽ സി ജെ ഡേവിഡിനെയാണ് ഇവർ കോളേജിലെ ഓഫീസ് റൂമിൽ കയറി ആക്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡേവിഡിന്റെ നെറ്റിയിലും ചെവിക്ക് പിറകിലുമായി ഏഴു സ്റ്റിച്ചുകൾ ഇട്ടു. ഇടിക്കട്ട പോലെയുള്ള മൂർച്ചയുള്ള വള ഉപയോഗിച്ചാണ് ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തത്. 

കഴിഞ്ഞ ബുധനയാഴ്ച ഫെബ്രുവരി 28 ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവാക്കളാണ് ആക്രമണത്തിനു പിന്നിൽ. കോളേജിന് അല്പം അകലെ പുന്നത്തൂർ റോഡിൽ ബൈക്കുകൾ നിർത്തി രണ്ടു പേരാണ് കോളേജിൽ എത്തിയത്. ഒരാൾ ബൈക്കിൽ തന്നെ ഇരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മാസ്ക് ധരിച്ച് കോളേജിൽ എത്തിയ  21 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കൾ പ്രൻസിപ്പാലെ അന്വേഷിക്കുകയും ഒരാൾ പ്രിൻസിപ്പാളുടെ റൂമിൽ കയറിയ ഉടനെതന്നെ ഡേവിഡിനെ ആക്രമിക്കുകയുമായിരുന്നു. സംഭവം കണ്ട് അധ്യാപികമാർ ഒച്ചവെച്ചതോടെ ഇരുവരും ഓടി പുറത്തെത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചു നിന്ന ഡേവിഡിനെ അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

Royal footwear

Comments are closed.