
വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിലുണ്ടായ അടിപിടിയിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച സംഭവത്തിൽ നാലു പേർ അറസ്സ്റ്റിൽ. ഒളരിക്കര പുല്ലഴി വെള്ളപറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു മരണത്തിനിടയായ സംഭവം നടന്നത്. മിഥുൻ മോഹനനെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ പുത്തൻ വിളയിൽ സുനിൽകുമാർ (35), ഏത്തായ് ഒളാട്ട് ഷാജി (54), മകൻ ഒളാട്ട്ജിഷ്ണു ലാൽ (29), ഏത്തായ് ചെമ്പൻ വീട്ടിൽ രാജേഷ് (34) എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അടി പിടിക്കിടയിൽ സുനിൽ കുമാറാണ് കത്തിയെടുത്ത് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേക്ഷണത്തിലാണ് മുഴുവൻ പ്രതികളെയും കുറിചുള്ള വിവരം ലഭിച്ചത്.

വാക്കുതർക്കമാണ് അടിപിടിയിലും കത്തി കുത്തിലും കലാശിച്ചത്. കുത്തേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന മിഥുൻ മോഹനനെ തൃശൂർ ആശ്വനി ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. പ്രതികളിൽ ചിലരെ ആശുപത്രിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ഒളരിക്കര സ്വദേശിയായ മിഥുൻ ഏറെ കാലമായി ഏങ്ങണ്ടിയൂരിലെ ഇളയമ്മയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. അമ്മ: ദേവു. സഹോദരി: മേഘ

Comments are closed.