mehandi new

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഗാന്ധിമരം നട്ടു ഗാന്ധിജയന്തി ആചരിച്ചു

fairy tale

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണവും ഗാന്ധിമരം നടലും വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്  ദിനാചരണം സംഘടിപ്പിച്ചത്. ഗാന്ധി സ്മരണ പ്രഭാഷണവും വിദ്യാർത്ഥികളുടെ സ്കിറ്റും  ദിനാചരണത്തിന്റെ ഭാഗമായി നടന്നു. പി.ടി.എ അംഗം ഷാഹിന സക്കരിയ, റെനീഷ ടീച്ചർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് കൺവീനർ പ്രിൻസി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോക്ടർ ടി. കെ അനീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Unani banner ad

Comments are closed.