mehandi new

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ ക്യാമ്പിന് തുടക്കമായി

fairy tale

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ ക്യാമ്പ് ആരംഭിച്ചു. വേനൽ  മുകുളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പ് വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനെ കുറിച്ച് ഇൻസൈറ്റ് രക്ഷാധികാരി കെ. ബി സുരേഷ് വിശദീകരിച്ചു. പ്രിൻസിപ്പൽ ഫാരിദ ഹംസ സ്വാഗതം പറഞ്ഞു.

planet fashion

 ” ചിത്രങ്ങൾ – വർണ്ണങ്ങൾ ” എന്ന സെഷനിൽ  പ്രശസ്ത സിനി ആർട്ടിസ്റ്റും ചിത്രകാരനുമായ  ജെയ്സൺ ഗുരുവായൂർ കുട്ടികളുമായി സംവദിച്ചു. അദ്ധ്യാപകരും രക്ഷാകർത്താക്കളും ക്യാമ്പിന് നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ നടക്കുന്ന  സ്മാർട്ട്‌ പേരന്റിങ്. എനർജെയ്സിങ് ആക്ടിവിറ്റീസ്, യോഗ തെറാപ്പി, ലൈഫ് സ്കിൽ ഡെവലപ്പ് മെന്റ്, ഡെയ്ലി ലിവിങ് സ്കിൽ, മോട്ടിവേഷൻ ട്രെയിനിങ്, കൗൺസിലിങ്, സ്കിൽ ഡെവലപ്പ്മെന്റ്, കഥയരങ്, സോഫ്റ്റ്‌ സ്കിൽ പേഴ്സണാലിറ്റി ട്രെയിനിങ്, ആർട്ട്‌ ഓഫ് ടീച്ചിങ്, ആർട്ട്‌ & ക്രാഫ്റ്റ് തുടങ്ങി വിവിധ ക്ലാസ്സുകൾ അതാത് മേഖലയകളിൽ വിദഗ്ധരായ ഡോക്ടർസ്, മോട്ടിവേഷൻ ട്രൈനേഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റഴ്സ് എന്നിവർ നയിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം മറ്റു സ്കൂളുകളിലെ  സാധരണ കുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ ഫാരിദപറഞ്ഞു. നജുമു ഷെരീഫ്, സൗമ്യ, നിഷിദ, നിഖില, മഫ്സീന ടൈജി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ് നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.