mehandi new

ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു – എം എൽ എ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

fairy tale

കടപ്പുറം : ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ്   കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ  ഐസലോഷൻ വാർഡിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു.

എംഎൽഎ ആസ്ഥിവികസന ഫണ്ട്, കിഫ്ബി  ഫണ്ടുകൾ പ്രയോജനപ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ്  ഐസൊലേഷൻ വാർഡ് യാഥാർത്ഥ്യമാക്കിയത്. 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് വരുന്നതു മൂലം അടിയന്തരഘട്ടങ്ങളിൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്നവരെ പെട്ടെന്ന് തന്നെ മാറ്റി പറപ്പിക്കുവാനും വിദഗ്ധ ചികിത്സ നൽകുവാനും കഴിയും. പകർച്ച വ്യാധി ഗണ്യമായി കുറയ്ക്കുവാനും സാധിക്കും.

കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ  നടന്ന ചടങ്ങിൽ ചാവക്കാട് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗ്രീഷ്മ ഷനോജ്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ്  വിജിത സന്തോഷ്, ബ്ലോക്ക് അംഗം ഷൈനി ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ വി അഷറഫ്,  നാസർ ബ്ലാങ്ങട്,  വിശ്വനാഥൻ,  സി കെ രാധാകൃഷ്ണൻ,  കാദർ ചക്കര,  ടി വി നൗഷാദ്, ആശുപത്രി സൂപ്രണ്ട്  ഡോ. സുമതി ജയരാജ്, ബ്ലോക്ക് സെക്രട്ടറി  കെ ഡി ധനേഷ്,  ഡോക്ടർ നിർമൽ, ഡോക്ടർ മർസൂക്, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ പ്രവര്ത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Royal footwear

Comments are closed.