mehandi new

ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് സ്റ്റാഫ് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അനിത സി എസ്, മിനി എൻ കെ എന്നീ ജീവനക്കാർക്കാണ് യാത്രയയപ്പ് നൽകിയത്. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ ദേവസ്വം ചെയർമാനും ഭരണസമിതി അംഗം സി മനോജും ചേർന്ന് വിതരണം ചെയ്തു.

planet fashion

ഗുരുവായൂർ ദേവസ്വം കൗസ്തുഭം റസ്റ്റ് ഹൗസിൽ വെച്ച് സ്വർണാഭരണം നഷ്ടപെട്ട കുടുംബത്തിന് അത് കണ്ടെത്തി നൽകിയ സരോജിനി, തനിക്ക് ലഭിച്ച ഡയമണ്ട് മോതിരം ഉടമസ്ഥനെ കണ്ടെത്തി നൽകിയ ഗോപാലകൃഷ്ണൻ, പണമടങ്ങിയ സ്യൂട്ട് കേസ് ഉടമസ്ഥനെ ഏല്പിച്ച ഷിധു എന്നീ ദേവസ്വം ജീവനക്കാരെ ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിക്ക് വേണ്ടി അഡ്മിനിസ്ട്രേറ്റർ കെ. പി വിനയൻ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്റ്റാഫ് വെൽഫയർ കമ്മിറ്റി ചെയർമാനും അഡ്മിനിസ്ട്രേറ്ററുമായ കെ.പി. വിനയൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ഗീത, രാധ, ദേവസ്വത്തിലെ ജീവനക്കാരുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ രമേശൻ, സാബു വി. ബി, സുനിൽ കുമാർ വി സി, അരുൺ സി മോഹൻ തുടങ്ങിയവർ സംസാരിച്ചു.
സ്റ്റാഫ് വെൽഫെയർ സെക്രട്ടറി പി.ഡി ഇന്ദു ലാൽ സ്വാഗതവും വൈസ് ചെയർമാൻ സന്തോഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.