mehandi new

ഞാൻ കർഷകൻ – കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്

fairy tale

കടപ്പുറം : കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഞാൻ കർഷകൻ പദ്ധതി ആരംഭിച്ചു. തിരഞ്ഞെടുത്ത കുട്ടികൾക്ക് കൃഷിയിൽ ക്ലാസുകൾ നൽകിയും, വീടുകൾ സന്ദർശിച്ച് കൃഷി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയും മികച്ച വിദ്യാർത്ഥി കർഷകർക്ക് പ്രോത്സാഹനം നൽകാനും പദ്ധതി വിഭാവനം ചെയ്യുന്നു.
വട്ടേക്കാട് എ. എം. പി. കെ. എം. എച്ച്
യു. പി സ്കൂളിലെ 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കടപ്പുറം കൃഷി ഭവൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

planet fashion

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജ്ജുദ്ദീൻ 150 കുട്ടികൾക്ക് വിത്ത് വിതരണം ചെയ്തു പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റൻ്റ്മാരായ രമ്യ എം, അരുണ പി തിലകൻ, വട്ടേക്കാട് എ.എം.പി.കെ.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജൂലി ജോൺ, ഇ. കെ ഷാജി ടീച്ചർ, ശ്രീധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.