mehandi new

ഇൻസൈറ്റ് ഇഫ്താർ സംഗമം നടത്തി – ഖുർആൻ പൂർണ്ണമായും ഓതി തീർത്ത സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയെ ആദരിച്ചു

fairy tale

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ രക്ഷിതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച
ഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പൽ ഫരീദ ഹംസ അധ്യക്ഷത വഹിച്ചു.

തന്റെ പരിമിതികളിലും ഈ റമളാൻ മാസത്തിൽ ഖുർആൻ പൂർണ്ണമായും ഓതി തീർത്ത ഇൻസൈറ്റ് സ്‌പെഷൽ സ്കൂൾ വിദ്യാർത്ഥി ഹസൂറയെ ചടങ്ങിൽ പാരിതോഷികം നൽകി ആദരിച്ചു.
ഇൻസൈറ്റ് വിദ്യാർത്ഥികൾക്ക് വർഷങ്ങളായി പെരുന്നാൾ ഡ്രസ്സ്‌ എത്തിക്കുന്ന സാമൂഹ്യ പ്രവർത്തക ബുർഹാന ഹാറൂണിനെ ചടങ്ങിൽ ആദരിച്ചു.

വാർഡ് കൗൺസിലർ നിഷി പുഷ്പരാജ്, മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി, ഇൻ സൈറ്റ് രക്ഷാധികാരി കെ.ബി. സുരേഷ്, അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, ലത്തീഫ് മമ്മിയൂർ, ഡോക്ടർ സോമസുന്ദരൻ, ഇൻസൈറ്റ് പി.ടി.എ പ്രസിഡണ്ട്‌ ഷംസുദ്ധീൻ, ഇൻസൈറ്റ് ഭാരവാഹികളായ സീനത്ത് റഷീദ്, ലിഷ കൃഷ്ണകുമാർ, ഇന്ദിര സോമസുന്ദരൻ, കൗലത്ത് തുടങ്ങി ഇൻസൈറ്റിലെ രക്ഷിതാക്കളും കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥികളും വിരുന്നിൽ പങ്കെടുത്തു.

Meem travels

Comments are closed.