mehandi new

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും റാമ്പിന്റെയും ഉദ്ഘാടനവും നടത്തി

fairy tale

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും നവീകരിച്ച ക്ലാസ് റൂമുകളുടെയും പുതുതായി നിർമിച്ച റാമ്പിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു.
തൃശ്ശൂരിലെ യോഗ ക്ഷേമം ലോൺസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ഉണ്ണികൃഷ്ണൻ ഐ. ഉദ്ഘാടനം നിർവഹിച്ചു.

planet fashion

ഇൻസൈറ്റ് രക്ഷാധികാരി റിട്ട്. ഡി വൈ എസ് പി . കെ. ബി സുരേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പളും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ സ്വാഗതം പറഞ്ഞു.
യോഗക്ഷേമം ലോൺസ് തൃശ്ശൂർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും കമ്പനി സെക്രട്ടറിയുമായ രാജേഷ് കുമാർ പിള്ള ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
റിട്ട ഹെഡ്മാസ്റ്ററും മികച്ച കർഷകനുള്ള ആത്മ അവാർഡ് ജേതാവുമായ സലീം കുമാർ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.

മികച്ച മനുഷ്യാവകാശ പ്രവർത്തകനായ ഷാജി താനപ്പറമ്പിൽ,
മികച്ച യുവകർഷകൻ അബ്ദുൽ സത്താർ അവിയൂർ, സാമൂഹ്യ പ്രവർത്തകനായ വിനോദ് കുമാർ
എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഡോ. സോമസുന്ദരൻ, ഇന്ദിര സോമസുന്ദരൻ, മാധ്യമപ്രവർത്തകൻ ഷക്കീൽ ചാവക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ് നന്ദി പറഞ്ഞു.

Macare 25 mar

Comments are closed.