mehandi new

ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാം – അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

fairy tale

മന്ദലാംകുന്ന്: ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസ്സും തൃശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. പ്രമുഖ മെന്ററും സിജി( സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ )സീനിയർ കരിയർ കൗൺസിലറുമായ റാഫി പൊന്നാനി ക്ലാസ് നയിച്ചു. 

planet fashion

വാർഡ്‌ മെമ്പർ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ പദ്ധതിയായ ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാം രണ്ടായിരത്തി ഇരുപത്തൊന്നിലാണ് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി അവാർഡ് വിതരണം, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്, അഡ്മിഷൻ ഹെല്പ് ഡസ്ക് എന്നിവയാണ് നടന്നുവരുന്നത്. പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ ഹസ്സൻ, മഹല്ല് പ്രസിഡന്റ്  എ.എം അലാവുദ്ദീൻ, ജി.എഫ്.യു.പി സ്കൂൾ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത്, എം.പി ഇഖ്ബാൽ മാസ്റ്റർ, പി.എം ഹൈദരലി, പി.എ നസീർ, ടി.കെ ഖാദർ, റാഫി മാലിക്കുളം, ടി.എ അയിഷ, ടി.കെ താഹിർ, ഹുസൈൻ എടയൂർ എന്നിവർ സംസാരിച്ചു. കെ.ബി ബാദുഷ സ്വാഗതവും എം.എ ഷഹ്സാദ് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.