പോലീസിനെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രം – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : എതിർ ശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് നിശബ്ദമാക്കാം എന്നാണ് ബിജെപി കരുതുന്നതെങ്കിൽ നിരന്തരം ബിജെപി ക്കെതിരെ ശബ്ദിക്കാൻ തന്നെയാണ് തീരുമാനമെന്ന് യൂത്ത് കോൺഗ്രസ്സ്.

രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഹിജാബ് നിരോധനത്തിനെതിരെയും
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുമേൽ കത്തിവെക്കുന്ന മാധ്യമവിലക്കിനെതിരെയും
ഗുരുവായൂർ മുൻസിപ്പാലിറ്റി മൂന്നാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സിലാണ് ബിജെപിക്കെതിരെ ശക്തമായ മുദ്രാവാക്യം ഉയർത്തിയത്. ബിജെപി ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെതിരെ കോൺഗ്രസ്സ് നേതാവിനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി കേസെടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണ മുഖ്യാതിഥി ആയി. ബഷീർ പൂക്കോട്, നജീബ് ഇ എം, വിനീത് തുടങ്ങിയവർ സംസാരിച്ചു.

Comments are closed.