mehandi new

കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചി ’24 – വിദ്യാർത്ഥികൾ വിളംബര റാലി നടത്തി

fairy tale

തിരുവത്ര : നവംബറിൽ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മുന്നോടിയായി തിരുവത്ര പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു പി സ്കൂൾ വിദ്യാർഥികൾ നടത്തിയ വിളംബര റാലി ശ്രദ്ദേയമായി. ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24 എന്ന പേരിൽ നബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംസ്ഥാന സ്കൂൾ കായികോത്സവം നടക്കും. ഓരോ നാല് വർഷം കൂടുമ്പോഴും കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികോത്സവം നടത്തുന്നതാണ്. രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി രാജ്യത്താദ്യമായി ഇൻക്ലൂസീവ് സ്പോർട്സ്  കായികോത്സവത്തിന്റെ ഭാഗമായി ഈ വർഷം ആരംഭം കുറിക്കുന്നുണ്ട്.

planet fashion

സ്കൂൾ ലീഡർ ഉമ്മുൽ ഹയ, മിറാഷ്, തമന്ന, ലിസാന, അവന്തിക, ഐഷ ഷഹീർ, ഹനിയ ഫാത്തിമ, ഇബ്രാഹീം ബാദുഷ, റിസ നസ്‌റിൻ, മുഹമ്മദ്‌ അനീസ് തുടങ്ങിയ വിദ്യാർത്ഥികൾ റാലിക്ക് നേതൃതം നൽകി.

Comments are closed.