mehandi new

മണിപ്പൂർ – കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ പ്രതിഷേധ ജ്വാലയും പ്രതിഷേധ സദസ്സും

fairy tale

ചാവക്കാട് : കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വംശഹത്യയിലും, പീഡനത്തിനും ഇരയായ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ടും ചാവക്കാട് വസന്തം കോർണറിൽ പ്രതിഷേധ സദസ്സ് നടത്തി. ഫൊറോന പ്രമോട്ടർ റവ: ഫാ. ടോണി വാഴപ്പിള്ളി അധ്യക്ഷതവഹിച്ചു. കെ എൽ എം അതിരൂപതാ പ്രസിഡന്റ് ബിജു ചിറയത്ത് സദസ്സ് ഉദ്ഘാടനം ചെയ്തു.

planet fashion

റവ :ഫാ. ആന്റോ രായപ്പൻ ആമുഖപ്രഭാഷണം നടത്തി. പൗരാവകാശ വേദി ജില്ലാ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. തോമസ് ചിറമ്മൽ സ്വാഗതം ആശംസിച്ചു. അതിരൂപത നേതാക്കളായ ജോയ് മാളിയേക്കൽ, വി. വി. സേവിയർ, ബിനു താണിക്കൽ, ജിൽസൺ മുട്ടത്ത്, ടി. ജെ.ഷാജു, ഒ.ജെ. സെബാസ്റ്റ്യൻ, ഇ. എ. ജയിംസ്, ഷാജു വർഗീസ്. ടി. എൽ. ജോർജ്, ബെന്നി കണ്ണനായ്ക്കൽ, ജോബി പെരിങ്ങാട്, ബിന്ദു ടോണി തുടങ്ങിയവർ പ്രസംഗിച്ചു.
ജോഷി ചീരൻ,ടിറ്റോ പാലയൂർ, വിനോയ് നീലങ്കാവിൽ, സേവിയർ ചീരൻ, റോബിൻ പെരിങ്ങാട്, ബിന്ദു ജോസഫ്, റീന ജെയിംസ്, വിമല ജോബ്, ബിനി ജോർജ്, ഷൈജൻ ചീരൻ, പീറ്റർ കുറ്റിക്കാട്, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.