mehandi new

എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ 136 മത് വാർഷികം ആഘോഷിച്ചു

fairy tale

ചാവക്കാട് : എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ 136 മത് വാർഷികം ആഘോഷിച്ചു.  എം.  എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു.  എം. എൽ. എ. ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പ് സമർപ്പണവും,  മുൻ എച്ച്.  എം.  സരിത ടീച്ചർ സമർപ്പിച്ച പാർക്ക്‌ ഉദ്ഘാടനവും നടന്നു. വിരമിക്കുന്ന അധ്യാപകരായ ജീജബായ് പി ആർ, ഫാൻസി ജോസ്  എന്നിവർക്ക്‌  യാത്രയയപ്പ് നൽകി. കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കാശ്ശേരി മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഫോട്ടോ അനാച്ചാദനം ചെയ്തു. മാനേജർ എം. യു. ഉണ്ണികൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി.

planet fashion

പി ടി എ  പ്രസിഡന്റ്‌ ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ ഇൻ ചാർജ് എം.  ഡി. ഷീബ സ്വാഗതം ആശംസിച്ചു. സ്കൂൾ എച്ച്. എം. സന്ധ്യ എം റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചാവക്കാട് ഡി ഇ ഒ സോണി എബ്രഹാം, കെ. വി. സത്താർ, എം. ബി. പ്രമീള, കലാഭവൻ പ്രതീഷ്, ലത്തീഫ്, ആർ. അബു, താഹിറ, ജെ. ലൗലി, പി. ഷീജ, സുനിഷ് കെ തോമസ്, സുമ പി, എൻ. വി. മധു, സപര്യ കൃഷ്ണ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കെ. ലത നന്ദി പറഞ്ഞു.  തുടർന്ന് നഴ്സറി കലോത്സവവും  കലാസന്ധ്യയും അരങ്ങേറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.