mehandi new

ഒരു ദേശം കവിതയെഴുതി – മലയാള കവിതാ ദിനം ആചരിച്ചു

fairy tale

കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടി ദേശം കലാ സാംസ്കാരിക സാഹിത്യ വേദി സംഘടിപ്പിച്ച ഒരു ദേശം കവിത എഴുതുന്നു എന്ന പൊതുജന കവിതയെഴുത്ത് പരിപാടി സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, അധ്യാപികയുമായ ശ്രുതി കെ എസ് ഉദ്ഘാടനം ചെയ്തു.
അഹ്മദ് മുഈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഹസീന താജുദ്ദീൻ വിശിഷ്ടാതിഥിയായി.

planet fashion

ഷാജി അമ്പലത്ത്, ദിലീപ് കുമാർ, ഹബ്രൂഷ്, ഹിബ ഫാത്തിമ, ശിബ്‌ലി, ബദറു ഉമ്മർ കുഞ്ഞി, മൻസൂർ അലി, ഇബ്രാഹിം പി, രമ്യ വിനോദ്, ഷൈബി, പി കെ അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് പരിസരത്ത് തയ്യാറാക്കിയ വലിയ കേൻവാസിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും, തൊഴിലാളികളും ഉൾപ്പെടെ നാനാ തുറകളിലുള്ളവരെത്തി കവിതയെഴുതി. ഇന്ന് രാവിലെ പത്തുമണിമുതൽ അഞ്ചുമണിവരെയായിരുന്നു കവിതയെഴുത്ത്.

പുതു തലമുറയെ മലയാള ഭാഷയിലും സാഹിത്യത്തിലും തല്പരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാള കവിതാ ദിനം ആചരിച്ചു തുടങ്ങിയത്. മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച കുമാരനാശാന്റെ വീണപൂവ്‌ പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് ധനു ഒന്ന് കവിതാ ദിനമായി തിരഞ്ഞെടുത്തത്‌.

Jan oushadi muthuvatur

Comments are closed.