mehandi new

കടപ്പുറം പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

fairy tale

കടപ്പുറം:  ഗ്രാമപഞ്ചായത്തിന്റേയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ‘സാന്ത്വന സ്പർശം എന്ന പേരിൽ പാലിയേറ്റീവ് ദിനാചരണവും രോഗീ ബന്ധു സംഗമവും പൂന്തിരുത്തി ബിസ്മി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.  ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷിത കെ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ്ജ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.പി. മൻസൂർ അലി, സാലിഹ ഷൗക്കത്ത്, ശുഭ ജയൻ, ബ്ലോക്ക് മെമ്പർമാരായ മിസ്‌രിയ മുസ്താക്കലി, സി.വി. സുബ്രഹ്മണ്യൻ, ഷൈനി ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മർസൂക്ക്. എ.എം റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ട് ഡോ. സുമതി ജയരാജൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗ്ഗിസ് നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത പാലിയേറ്റീവ് രോഗികൾക്ക് സമ്മാനങ്ങൾ നൽകി. പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ചടങ്ങിൽ ആദരിച്ചു.

Ma care dec ad

Comments are closed.